ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി വീണ്ടും പരാതി. പ്രധാനമന്ത്രിയ്ക്ക് ആദിവാസി എംപിയുടെ കത്ത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി വീണ്ടും പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദിവാസി എംപി അശോക് കുമാർ ദോഹ്രെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഈ മാസം രണ്ടാം തീയതി നടന്ന ദളിത് പ്രക്ഷോഭത്തിനുശേഷം ദളിതുകളെ ഉന്നംവെച്ച് യുപി പൊലീസ് പ്രവര്‍ത്തിക്കുന്നുവെന്നും കേസെടുക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട അശോക്‌ കുമാര്‍ പൊലീസ് ദളിതരെ ജാതീയമായി അധിക്ഷേപിക്കുകയാണ്  ചെയ്യുന്നതെന്നും ആരോപിച്ചു.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

കടുത്ത ജാതി വിവേചനം കാണിക്കുന്നതായുള്ള പരാതിയുമായി ചെന്ന ബിജെപി ദളിത് എംപി ഛോട്ടെ ലാല്‍ ഖര്‍വാറിനെ അധിക്ഷേപിച്ച് ആട്ടിയിറക്കി വിട്ടതായുള്ള പരാതിയും നേരത്തെ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നതാണ്. ഛോട്ടെ ലാലിനെതിരെ വധഭീഷണി ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts