കോവിഡ് 19 രോഗികൾക്കായി നീക്കിവച്ചിരിക്കുന്ന കിടക്കകളുടെ എണ്ണവും വാക്സിനേഷന്റെ എണ്ണവും വർദ്ധിപ്പിക്കാൻ ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത വിക്ടോറിയ ആശുപത്രിക്ക് നിർദ്ദേശം നൽകി. രണ്ടാം കോവിഡ് 19 തരംഗത്തിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ പ്രക്രിയയും കിടക്കകളുടെ എണ്ണവും അവലോകനം ചെയ്യുന്നതിനായി അദ്ദേഹം ആശുപത്രി സന്ദർശിച്ചിരുന്നു. 100 മുതൽ 120 വരെ ആളുകൾക്ക് വിക്ടോറിയ ആശുപത്രിയിൽ ദിവസേന വാക്സിനേഷൻ നൽകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ദിവസവും ആശുപത്രി സന്ദർശിക്കുന്ന ആയിരത്തിലധികം രോഗികളിൽ 300 ലധികം പേർക്ക് വാക്സിനെക്കുറിച്ചു അവബോധം സൃഷ്ടിച്ച് വാക്സിനേഷൻ നൽകാൻ കഴിയും“, എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ…
Read More