ചെന്നൈ : തമിഴ്നാട് പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്നലെ സംസ്ഥാന പോലീസിനെ അഭിനന്ദിക്കുകയും രാജ്യത്തെ ഏറ്റവും മികച്ച പോലീസ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിനിടെ, “തമിഴ്നാട് പോലീസാണ് രാജ്യത്തെ ഏറ്റവും മികച്ച പോലീസ്, ഇത് പറയാന്‍ എനിക്ക് മടിയില്ലെന്ന്” നായിഡു പറഞ്ഞു. സംസ്ഥാന പോലീസ് വകുപ്പിന്റെ 160-ാം വാര്‍ഷികത്തോടനുബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ മെഡല്‍ പോലീസ് ഡയറക്ടര്‍ ജനറലിനും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.…
Read More