ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം ആശങ്ക പടർത്തുമ്പോഴും സംസ്ഥാനത്തിന് ആശ്വസിക്കാനുള്ള വാർത്തകളാണ് വാക്സിനേഷന്റെ കാര്യത്തിൽ പുറത്തുവരുന്നത്. 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ എത്തിയിരിക്കുന്നു. 18 മുതൽ 44 വയസ് വരെ പ്രായമുള്ള 1.3 ലക്ഷം പേർ സംസ്ഥാനത്ത് വാക്സിൻ എടുത്തിട്ടുണ്ട് അതേസമയം അയൽ സംസ്ഥാനങ്ങളിൽ ഈ പ്രായപരിധിയിൽ പെട്ടവരിൽ 50,000 പേർ പോലും ഇത് വരെ വാക്സിൻ എടുത്തിട്ടില്ല എന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം…
Read More