ചെന്നൈ: നയൻതാരയും വിഗ്നേഷ് ശിവനും വാടക ഗർഭധാരണനിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഐ സി എം ആർ നിർദ്ദേശപ്രകാരമുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിച്ചുകൊണ്ടാണ് താരങ്ങൾ ഗർഭധാരണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് വൈകീട്ടാണ് പുറത്തുവിട്ടത്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസസ് ജോയന്റ് ഡയറക്ടറുടെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തലുകൾ. റിപ്പോർട്ട് പ്രകാരം 2016 മാർച്ചിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതാണെന്ന് തെളിഞ്ഞു . വാടക ഗർഭധാരണത്തിനു ദമ്പതികൾ കാത്തിരിക്കേണ്ട കാലയളവ് ഇരുവരും പിന്നിട്ടതായും കണ്ടെത്തി. വാടക ഗർഭധാരണ കരാറിൽ…
Read More