ന്യൂഡല്‍ഹി: നിര്‍മാണത്തിലിരുന്ന ജമ്മു കശ്മീരിലെ തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പതിനഞ്ചോളം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണത്. പത്ത് പേര് ഇതിനുള്ളില്‍ കുടുങ്ങി. തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. തുരങ്കത്തിന്റെ അധികം ഉള്ളിലല്ലായിരുന്ന തൊഴിലാളിയെ മാത്രമാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും സ്ഥലത്തെത്തിയിട്ടുണ്ട്. Jammu | Rescue operation underway at Khooni Nala, Jammu–Srinagar National Highway in the…
Read MoreTag: trapped
പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…
Read Moreബന്ദിപ്പൂരിൽ കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്
ബെംഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read More