ബെംഗളൂരു: പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 4 റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ലയിപ്പിച്ച് ഒറ്റ കോർപ്പറേഷൻ ആക്കി മാറ്റും. കർണാടക ആർ ടി സി, ബി എം ടി സി, കല്യാണ കർണാടക ആർ ടി സി, നോർത്ത് വെസ്റ്റ് കർണാടക ആർടിസി എന്നിവയാണ് ലയിപ്പിക്കുക. ഇത് വഴി പ്രവർത്തന ചെലവിന്റെ 50 ശതമാനം കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ശ്രീരാമുലു പറഞ്ഞു. 4000 പുതിയ ബസുകൾ വാങ്ങാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
Read More