ബെംഗളൂരു: മൈസൂർ ദസറയ്ക്ക് മുന്നോടിയായി വിനോദസഞ്ചാര സന്ദർശനത്തിനു ഒറ്റ ടിക്കറ്റ് സംവിധാനം പുനരാരംഭിക്കുന്നു. ക്യൂ നിൽക്കാതെ ടിക്കറ്റ് ഓൺലൈൻ വഴി എടുക്കാൻ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അംബാവിലാസ് കൊട്ടാരം, മൃഗശാല, കാരാഞ്ഞി തടാകം, ലളിത് മഹൽ കൊട്ടാരം, റെയിൽ മ്യൂസിയം എന്നിവ സന്ദർശിക്കാൻ ഇത്തവണ ഒറ്റ ടിക്കറ്റ് എടുത്താൽ മതി. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് മൈസൂർ ദസറ ആഘോഷം. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തെ ആഘോഷ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Read More