ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഒന്നരമാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹരി മാരാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസമാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഉദ്ഘാടനം നടത്തിയത്. വര്‍ഷത്തില്‍ രണ്ടരകോടി യാത്രക്കാര്‍ ടെര്‍മിനല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചില പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും ചില പരീക്ഷണങ്ങള്‍ കൂടി നടത്തിയശേഷം ഒന്നോ ഒന്നരയോ മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More