ചെന്നൈ: കരൂർ ജില്ലയിൽ അമിതവേഗതയിൽ എത്തിയ വാഹനം തടയാൻ ശ്രമിച്ച തമിഴ്‌നാട് മോട്ടോർ വാഹന ഇൻസ്‌പെക്ടറെ ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ എൻ. കനകരാജ് (57) മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്ഥാനത്തെ കരൂർ ജില്ലയിലെ വെങ്കൽപട്ടിയിൽ തിങ്കളാഴ്ചയാണ് സംഭവം. കനകരാജ് തിരുച്ചി-കരൂർ ദേശീയപാതയിലെ പാലത്തിനടിയിൽ പതിവ് വാഹന പരിശോധന നടത്തിവരികയായിരുന്നു. റോഡിന് നടുവിൽ നിൽക്കുകയായിരുന്ന കനകരാജ് തന്റെ നേരെ അമിതവേഗതയിൽ വന്ന കാർ നിർത്താൻ അറിയിച്ചിട്ടും കാറിന്റെ വേഗത കാർ ഡ്രൈവർ കുറച്ചില്ല. തുടർന്ന്…
Read More