ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ് സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read More