ബെംഗളൂരു: സുഡാനിൽ നിന്നും എത്തി ബെംഗളൂരുവിൽ ക്വാറന്റൈനിൽ കഴിയുന്ന 23 മലയാളികളിൽ 20 പേർ ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ കേരളത്തിലേക്ക്.(കൊച്ചി-10, തിരുവനന്തപുരം-ഏഴ്, കോഴിക്കോട് -മൂന്ന്) എന്നിങ്ങനെയാണ് എത്തുന്നത്. ബാക്കിയുള്ള മൂന്നിൽ 2പേർ നാളെ എത്തും.ഒരാൾ ബെംഗളൂരു മലയാളിയാണ്. ഇവരുടെ വിമാന ടിക്കറ്റും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കും. ബെംഗളൂരു എൻ.ആർ.കെ ഓഫീസർ റീസയുടെ നേതൃത്വത്തിലാണ് ഇവരെ സ്വീകരിച്ചത്.
Read MoreTag: sudan
സുഡാനിൽ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു
ബെംഗളൂരു: സുഡാനില്‍ നിന്ന് വന്ന മലയാളികളെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞു. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് കാര്‍ഡ് ഇല്ലെങ്കില്‍ മലയാളികളെ പുറത്ത് ഇറക്കി വിടില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞത്. അതല്ലെങ്കില്‍ സ്വന്തം ചിലവില്‍ അഞ്ച് ദിവസം ക്വാറന്റീനില്‍ പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 25 മലയാളികള്‍ ആണ് ബെംഗളൂരു വിമാനത്തവളത്തിൽ കുടുങ്ങിയത്. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളുരുവില്‍ ക്വാറന്റീന് ചെലവ് കൂടി താങ്ങാന്‍ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി. അതേസമയം, മുംബൈ അടക്കം ഉള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്…
Read More