ബെംഗളൂരു: രാമനഗര ജില്ലയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ വിവേക് (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ് അവശനായ വിവേകിനെ ഉടനടി ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിനിമയുടെ സംവിധായകൻ…
Read More