ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിൽ അംബിഗരഹള്ളിക്ക് സമീപം നാല് ദിവസത്തെ കുംഭമേളയുടെ മുന്നോടിയായുള്ള മഹാദേശ്വര ജ്യോതി യാത്ര വ്യാഴാഴ്ച ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ എംഎം ഹിൽ ക്ഷേത്രത്തിൽ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 16 വരെ നടക്കുന്ന മഹാദേശ്വര മഹാ കുംഭമേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെആർ പേട്ട താലൂക്കിലെ രണ്ടാമത്തെ കുംഭമേളയാണിത്. കൃഷ്ണരാജ സാഗർ അണക്കെട്ടിന് മുമ്പായി കാവേരി, ഹേമാവതി, ലക്ഷ്മണതീർഥ നദികളുടെ സംഗമസ്ഥാനത്താണ് മേള നടക്കുക. ആദ്യത്തെ മേള…
Read MoreTag: started
ഓണമുണ്ണാൻ കേരളത്തിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങി
ബെംഗളൂരു: ഓണം എത്താൻ 4 മാസം ബാക്കി നിലനിൽക്കെ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ട്രെയിനുകളിൽ 120 ദിവസം മുൻപ് വരെ റിസർവേഷൻ ചെയ്യാനുള്ള സൗകര്യം പുനരാരംഭിച്ചിരുന്നു. സെപ്റ്റംബർ 13 വരെയുള്ള ടിക്കറ്റ് റിസർവേഷനാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതിനുപുറമെ തിരിച്ചുവരാനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് തീരുന്നതോടെ പിന്നെ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കണം. സെപ്റ്റംബർ 8നാണ് ഇത്തവണ തിരുവോണം. നേരത്തെ അവധി ദിവസങ്ങൾ നോക്കി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ…
Read Moreമാറത്തഹള്ളി റെയിൽവേ പാല അടിപ്പാതയുടെ പണികൾ ആരംഭിച്ചു
ബെംഗളുരു: ഓൾഡ് എയർപോർട്ട് റോഡിൽ നിന്ന് കടുബീസനഹള്ളി ഭാഗത്തേക്കുള്ള യാത്രാസമയം 15 മിനിറ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാറത്തഹള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബിബിഎംപി രണ്ടുവരി അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. അശ്വത് നഗർ, മൂന്നേക്കോളല നിവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ അടിപ്പാത. കൂടാതെ സ്‌പൈസ് ഗാർഡനിൽ നിന്ന് യു-ടേൺ എടുക്കാൻ ദിവസേന 2 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കുന്ന 20,000 ത്തിൽ പരം വാഹനയാത്രക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഗതാഗത തടസ്സങ്ങൾ കുറയ്ക്കുന്നതിനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനും പുഷ്-ബോക്സ് രീതിയാണ് ബിബിഎംപി ഉപയോഗിക്കുന്നത്. അത്കൊണ്ട തന്നെ…
Read Moreബിഎച്ച് സീരീസ് രജിസ്ട്രേഷൻ ആരംഭിച്ചു;
ബെംഗളൂരു: ഗതാഗത വകുപ്പ് ഒടുവിൽ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഭാരത് (ബിഎച്ച്) സീരീസ് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ നൽകിത്തുടങ്ങി. ഓഗസ്റ്റ് 26 ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MORTH) ബിഎച്ച് സീരീസിനെക്കുറിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും. സംസ്ഥാന ഗതാഗത വകുപ്പ് നവംബർ 30-ന് മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിജ്ഞാപനത്തിനു ശേഷവും കാലതാമസം ഉണ്ടായതായി നിരവധി വാഹന ഉടമകൾ പരാതിപ്പെട്ടു. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കർണാടകയിലെ ആദ്യത്തെ ബിഎച്ച്-സീരീസ് രജിസ്ട്രേഷൻ ഉടമ വിജയ് കുമാർ ജാദവ് ആണ്,…
Read Moreചൈന തുറന്ന് വിട്ട ഭൂതത്തിന് ഇന്ന് 2 വയസ്.
ബെംഗളൂരു : ചൈനയിൽ ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച് ശാരീരിക മാനസിക – സാമ്പത്തിക – കലാ-കായിക നാശനഷ്ടങ്ങൾ മാനവ രാശിക്ക് നൽകി മുന്നേറുന്ന കോവിഡ് എന്ന മഹാമാരി കണ്ടെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. 2019 നവംബർ 17 ൽ ഹുബേ പ്രവിശ്യയിലെ ഒരു 55 വയസുള്ള ആൾക്ക് ആണ് ഈ മഹാമാരി ആദ്യമായി കണ്ടെത്തിയത്.ഹുബേ പ്രവിശ്യയുടെ തലസ്ഥാനമാണ് വുഹാൻ. ഡിസംബർ 31 ആയപ്പോൾ 266 പേർക്കും 2020 ജനുവരി ഒന്നോടെ അത് 381 ആയി മാറുകയും ചെയ്തു. പിന്നീട് സംഭവിച്ചത് എന്താണെന്ന്…
Read Moreമൂന്നാറിലേക്ക് ഇനി ബെംഗളുരുവിൽ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു
ബെംഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെംഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെംഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്. കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെംഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി. പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും.…
Read More