ക്ഷേത്രം സന്ദർശിച്ച ദിവസം മാംസം കഴിച്ചിട്ടില്ല; സിദ്ധരാമയ്യ

ബെംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രദർശനം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയുടെ ആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് സിദ്ധരാമയ്യ. ക്ഷേത്ര ദർശനം നടത്തിയപ്പോൾ താൻ മാംസം കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രദർശനം നടത്തുമ്പോൾ എന്തു കഴിക്കണമെന്ന് ദൈവം നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ നിലനിന്നു പോരുന്ന രീതിയിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മാംസാഹാരിയായ താൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സസ്യാഹാരമാണ് കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ മാംസം കഴിക്കാതെ പോകുന്നു, മറ്റു ചിലർ മാംസം കഴിച്ചു പോകുന്നു. പലയിടത്തും ദേവന്മാർക്ക് മാംസം സമർപ്പിക്കുന്നത് പോലും ആചാരമാണ്,…

Read More

സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ടയേറ്, പ്രതികരണവുമായി മുഖ്യമന്ത്രി 

ബെംഗളൂരു: ക്രമസമാധാന രംഗത്തെ വെല്ലുവിളിക്കാതെ ജനം ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പൊതുസമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കുടക് കുശാൽനഗറിൽ സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് ബിജെപി യുവമോർച്ച പ്രവർത്തകർ മുട്ടയേറ് നടത്തിയ സംഭവത്തിലാണ് ഇരുവരുടെയും പ്രതികരണം. എത്ര രാഷ്ട്രീയ ഭിന്നതകളുണ്ടായാലും ക്രമസമാധാന നില കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുട്ടയേറ് സംഭവത്തിനെതിരെ 26ന് മടിക്കേരി ചലോ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സിദ്ധരാമയ്യയുടെ സംരക്ഷണം…

Read More

വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയ സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ട എറിഞ്ഞു

ബെംഗളൂരു: 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ സവര്‍ക്കറുടെ പോസ്റ്റര്‍ ഉയര്‍ത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ യ്ക്ക് നേരെ ചീമുട്ടയേറ്. കൊടകില്‍ നിന്നും മടങ്ങുകയായിരുന്ന സിദ്ധരാമയ്യയുടെ കാര്‍ ഒരു സംഘം ആളുകൾ തടയുകയായിരുന്നു. കുശാല്‍ നഗറിലെ ഗുഡ്ഡെ ഹൊസൂരുവില്‍ വെച്ചാണ് സംഭവം. സിദ്ധരാമയ്യയുടെ കാറിന് നേരെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചിലര്‍ സവര്‍ക്കറുടെ ചിത്രം കാറിനുള്ളിലേക്ക് എറിയുകയും ചെയ്തു. മടിക്കേരിയില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങിവരികയായിരുന്നു സിദ്ധരാമയ്യ. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Read More

നെഹ്‌റുവിനെ ഒഴിവാക്കിയതിൽ മുഖ്യമന്ത്രി മാപ്പു പറയണം ; സിദ്ധരാമയ്യ 

ബെംഗളൂരു: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പരസ്യത്തിൽ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാപ്പ് പറയണമെന്ന് നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ബിജെപി സർക്കാർ പരസ്യത്തിൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ഫോട്ടോയില്ലാത്തതിൽ രൂക്ഷ വിമർശനവുമായി കർണാടക കോൺഗ്രസ്‌.  മഹാത്മാഗാന്ധി മുതൽ വിപ്ലവകാരികളായ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സർദാർ വല്ലഭായ് പട്ടേൽ മുതൽ ഭരണഘടനാ നേതാക്കൾ വരെയുള്ള സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നിർണ്ണായക…

Read More
Click Here to Follow Us