ഗാന്ധി ബസാറിലേക്ക് ഇരച്ചുകയറി ബുൾഡോസറുകൾ: ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച് വ്യാപാരികൾ

ബെംഗളൂരു: പ്രശസ്തമായ ഗാന്ധി ബസാർ പൂ മാർക്കട്ടിൽ ഒഴിപ്പിക്കൽ നടത്തുന്നതിന്റെ ഭാഗമായി സ്ഥലത്തെ ഒരു കട ജെസിബി ഉപയോഗിച്ച് ബിബിഎംപി തകർത്തു. ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) 37 വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ബുൾഡോസിംഗ് നടക്കുന്നത്, ഈ വിഷയത്തിൽ പൗരസമിതിയുമായി ഇപ്പോഴും സംഭാഷണം നടത്തിവരികയായിരുന്നു അതുകൊണ്ടുതന്നെ കടപൊളിക്കൽ പോലുള്ള കടുത്ത നടപടി പ്രതീക്ഷിച്ചിരുന്നില്ല. കടയിൽ നിന്നും സാധനങ്ങളും രേഖകളും പുറത്തു കൊണ്ടുവരാൻ അനുവദിക്കാതെയാണ് അവർ കട പൊളിച്ചു നീക്കിയതെന്നും. തങ്ങളുടെ ഉപജീവനത്തെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ലന്നും, 30 വർഷത്തോളമായി മാർക്കറ്റിൽ പ്ലംബിംഗ്…

Read More

ഇനി ഉത്സവ കാലം; ഉഷാറായി ന​ഗര വിപണി

ബെം​​ഗളുരു; ദസറ, നവരാത്രി ഉത്സവങ്ങളെ വരവേൽക്കാനൊരുങ്ങി ന​ഗരം, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ കൂടുതൽ സ്ത്രീകളും കുട്ടികളും കടകളിലെത്തുമെന്ന് പ്രതീക്ഷിച്ച് കച്ചവടക്കാർ. ദീപാവലി ആഘോഷം കൂടി മുൻകൂട്ടി കണ്ടാണ് വ്യാപാരികൾ കച്ചവട സാധനങ്ങളെത്തിക്കുന്നത്. ആകർഷകമായ വിലക്കിഴിവുകൾ അടക്കം കച്ചവടക്കാർ നൽകുന്നുണ്ട്. മധുരപലഹാരങ്ങളുടെ വൻ ശേഖരങ്ങളോടെ ബേക്കറികളും സജീവമായി കഴിഞ്ഞു. സ്വീറ്റ് ബോക്സുകൾ ആണ് പലഹാരങ്ങളിൽ ഏറെയും സമ്മാനങ്ങൾ നൽകാൻ വാങ്ങിക്കുക. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൈമാറാനുള്ള സ്വീറ്റ് ബോക്സുകൾ അടക്കമുള്ളവ തയ്യാറാക്കുകയാണ് ബേക്കറി ജീവനക്കാർ.

Read More

അനധികൃത കെട്ടിട നിർമ്മാണത്തിന് ഉദ്യോ​ഗസ്ഥർ കൂട്ടുനിന്നാൽ നടപടി

ബെം​ഗളുരു: മഹാ ന​ഗര പരിധിയിൽ കെട്ടിട നിർമ്മാണം അനധികൃതമായി നടത്താൻകൂട്ട് നിന്നാൽ ഇനി മുതൽ നടപടിശക്തം. കുറ്റക്കാരെന്ന് തെളിഞ്ഞാൽ 2 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയും ചുമത്തും.

Read More
Click Here to Follow Us