ബെംഗളുരു; ഒട്ടനവധി പേർക്ക് ആശ്രയമായ സൈക്കിൾ ഷെയറിംങ് പദ്ധതിയുടെ താളം തെറ്റുന്നു. അനവധി സൈക്കിളുകളാണ് മോഷണം പോകുന്നത്. പെഡൽ, ലുലു, ബൗൺസ് എന്നീ കമ്പനികളുടെയാണ് സൈക്കിളുകൾ നിരത്തിലുള്ളത്. ഡോക്കിംങ് സ്റ്റേഷനുകളിൽ നിന്ന് പോലും ഇവ കാണാതാകുകയാണ്. ആപ്പ് ഉപയോഗിച്ച് ക്യുആർകോഡ് സംവിധാനം വഴി ലോക്ക് തുറന്ന് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഉപയോഗം ക്രമീകരിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ ഈ പദ്ധതിക്ക് ആവശ്യക്കാർ കുറഞ്ഞിരുന്നു. കൃത്യമായ സ്ഥലങ്ങളിലല്ലാതെ ഇവ ഉപേക്ഷിക്കുകയും പാർട്സുകൾ ഇളക്കിയെടുത്ത് കൊണ്ടുപോകുന്നതും പതിവായി തീർന്നു. ഡോക്കിംങ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചാൽ ഇത്തരം…
Read MoreTag: sharing
സൈക്കിൾ ഷെയറിംഗ് പദ്ധതി; ദുരുപയോഗം ചെയ്യുന്നതായി പരാതി രൂക്ഷം
ബെംഗളൂരു: സൈക്കിൾ ഷെയറിംഗ് പദ്ധതി ദുരുപയോഗം ചെയ്ത് ജനങ്ങൾ. ബെംഗളുരു നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. ഉപയോഗിക്കാനെടുക്കുന്ന സൈക്കിളുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നുതായും പാർട്സുകൾ മോഷണം പോകുന്നതായും പരാതികൾ ഉയരുന്നു. ബെംഗളുരു നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിൽ വലയുന്നവർക്ക് ആശ്വാസമായാണ് ഒരു വർഷം മുൻപ് സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സഹായത്തോടെ സൈക്കിൾ ഷെയറിങ് പദ്ധതി ബിബിഎംപി ആരംഭിച്ചത്.
Read Moreപരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി
ബെംഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Read More