ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തിൽ പരീക്ഷയെഴുതാൻ തനിക്ക് കഴിയില്ലെന്ന് വിദ്യാർത്ഥി. കർണാടകയിലെ ഒരു ബിരുദ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മേയ് 13-നായിരുന്നു ബെംഗളൂരു സർവകലാശാലയുടെ കീഴിൽ ഒന്നാം വർഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്റർ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും. ഈ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോൺ എന്റെ കാമുകിയാണ്. അതിനാൽ ഞാൻ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസിൽ…
Read More