സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന തിയതി സർക്കാർ പ്രഖ്യാപിച്ചു

ബെംഗളൂരു: സ്കൂൾ തുറക്കുന്ന കാലതാമസത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ്, കർണാടകയിലെ സ്‌കൂളുകൾ ഷെഡ്യൂൾ പ്രകാരം മെയ് 16-ന് തുറക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. വർഷം മുഴുവനും ‘കലിക ചേതരികേ’ അല്ലെങ്കിൽ പഠന വീണ്ടെടുക്കൽ പദ്ധതി നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധാലുവാണെന്നും അദ്ദേഹം പറഞ്ഞു. പാൻഡെമിക് മൂലമുള്ള വിദ്യാർത്ഥികളുടെ പഠന നഷ്ടം നികത്താൻ സഹായിക്കുക എന്നതാണ് കലിക ചേതരികേയുടെ ലക്ഷ്യം എന്നിരുന്നാലും, ദീർഘകാല പഠന വിടവ് നിരവധി വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനത്തെ ബാധിച്ചതിനാൽ മെയ് മാസത്തിൽ സ്കൂളുകൾ വളരെ നേരത്തെ തുറക്കേണ്ടതായിരുന്നുവെന്ന്…

Read More

കേരളത്തിലെ 1 മുതൽ 12  വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; മാർഗരേഖ ഇങ്ങനെ.

Schools_students class

തിരുവനന്തപുരം: കൊവി‍ഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 21മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് തീരുമാനം.10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. ‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകുന്നേരം വരെ അതാത് സ്‌കൂളുകളുടെ സാധാരണ ടൈം ടേബിള്‍ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്. നാളെ മുതല്‍ 1 മുതല്‍…

Read More

ഒന്നര വർഷത്തിന്‌ ശേഷം ;കേരളത്തിലെ സ്കൂളുകൾ ഇന്ന്‌ തുറക്കും

തിരുവനന്തപുരം : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ ഇന്ന് മുതൽ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസുകളും, 10, 12 ക്ലാസുകളും ഇന്ന് മുതലും ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15 മുതലുമാണ് ആരംഭിക്കുക. ഈ സാഹചര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണ്. അധ്യയനം ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേര്‍ന്ന്…

Read More

പ്രൈമറി സ്കൂളുകൾ തുറക്കുന്നതിൽ അനുകൂലിച്ച് വിദഗ്ധരും രക്ഷിതാക്കളും

ബെംഗളൂരു: സംസ്ഥാനത്ത് പ്രൈമറി സ്കൂളുകൾ (I മുതൽ 5 വരെ ക്ലാസുകൾ) ഒക്ടോബർ 21 –ന് തുറക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെട്ടു. സ്കൂൾ തുറക്കുന്ന തീയതി തീരുമാനിക്കുന്നതിന് മുമ്പ് രക്ഷിതാക്കളുമായി തുറക്കുന്ന കാര്യം ചർച്ച ചെയ്യാൻ വകുപ്പ് ആലോചിക്കുന്നുണ്ട്. അതിനാൽ സ്കൂളുകൾ തുറക്കുന്നത് കൂടുതൽ വൈകിയേക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി ക്ലാസ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്‌കൂളുകൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 95 ശതമാനത്തിലധികം വരുന്ന ഗ്രാമീണ മേഖലയിലെ രക്ഷിതാക്കളും സ്കൂളുകൾ വീണ്ടും തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി അടുത്തിടെ നടന്ന ഒരു പഠനത്തിൽ പറയുന്നുണ്ട്. സ്കൂൾ അടഞ്ഞു കിടക്കുമ്പോൾ  ലഭ്യമല്ലാത്ത പഠന അവസരങ്ങൾ തങ്ങളുടെ…

Read More

സ്കൂളുകൾ തുറക്കുന്ന നടപടിയിൽ നിന്ന് പിൻമാറാതെ സർക്കാർ.

ബെംഗളൂരു:കോവിഡ് നിരക്ക് രണ്ടു ശതമാനത്തിൽ കൂടിയ ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസൻ, മൈസൂരു, ചിക്കമഗളൂരു, കുടക്, ശിവമോഗ, ചാമരാജ് നഗർ എന്നീ ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ ഈ മാസം 23ന് ക്ലാസുകൾ തുടങ്ങുകയാണ്. ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ക്ലാസുകളിലെത്തുന്ന വിദ്യാർഥികളുടെ കൈവശം അതാത് രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരിക്കണം. ഒരോ ക്ലാസിലും സാമൂഹിക അകലം പാലിച്ചാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്. ഓരോ ക്ലാസിലുമുള്ള മൊത്തം അംഗസംഖ്യയുടെ…

Read More
Click Here to Follow Us