ബെംഗളൂരു: മംഗളൂരു സൂറത്ത്കൽ സംസ്ഥാനത്തെ പ്രധാന ജങ്ഷനിൽ ആർഎസ്‌എസ് ആചാര്യൻ വിഡി സവർക്കറുടെ പേരിട്ട് ബാനർ സ്ഥാപിച്ചുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് അഴിച്ചു മാറ്റി. ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ട ബാനർ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൈകുന്നേരമാണ് പോലീസ് നീക്കം ചെയ്തത് .സൂറത്കലിൽ നിന്ന് കൃഷ്ണപുരയിലേക്ക് തിരിയുന്ന പ്രധാന കവലയിലാണ് അജ്ഞാതർ ബാനാർ സ്ഥാപിച്ചത്. കർണാടക റിസർവ് പോലീസ് ക്യാമ്പ് പരിസരത്താണ് ബാനർ കണ്ടത് . പോലീസ് ഒത്താശയോടെ നടന്ന ഏർപ്പാടാണിതെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്യുകയായിരുന്നു.
Read More