നാളെ 7 സ്പെഷൽ സർവീസുകൂടി പ്രഖ്യാപിച്ച് കേരള ആർടിസി.

ബെംഗളൂരു :മെയ് ദിന അവധി കണക്കിലെടുത്ത് കേരള ആർടിസി നാളെ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 7 പ്രത്യേക സർവ്വീസ് കൂടി പ്രഖ്യാപിച്ചു.

കോഴിക്കോട് (4), തൃശൂർ (1), ബത്തേരി (1), തലശ്ശേരി (1) എന്നിവിടങ്ങളിലേക്കാണ് അധിക സർവ്വീസുകൾ നടത്തുക എന്ന് കേരള ആർ ടി സി അറിയിച്ചു.ആദ്യം പ്രഖ്യാപിച്ച 10 സ്പെഷൽ സർവ്വീസുകളിൽ ടിക്കറ്റുകൾ മുഴുവനും വിറ്റുപോയതുകൊണ്ടാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.

ഇതോടെ നാളെ മാത്രം കേരള ആർടിസി ബെംഗളുരുവിൽ നിന്ന് 17 സ്പെഷൽ സർവ്വീസുകളാണ് നാളെ നടത്തുന്നത്.കർണാടക ആർ ടി സി 20 സ്പെഷൽ സർവീസുകൾ ആണ് നാളെ മാത്രം കേരളത്തിലേക്ക് നടത്തുന്നത്. മേയ് ഒന്ന് രണ്ട് തീയതികളിൽ കേരളത്തിലേക്കും തിരിച്ചും സ്പെഷൽ സർവീസുകൾ ഉണ്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

പുതിയതായി പ്രഖ്യാപിച്ച സ്പെഷൽ ബസുകളുടെ വിവരങ്ങൾ:

കോഴിക്കോട് എക്സ്പ്രെസ്, മാനന്തവാടി വഴി രാത്രി 8.20 ന്

കോഴിക്കോട് സൂപ്പർ ഫാസ്റ്റ്, മാനന്തവാടി വഴി 8.30 ന്

തൃശൂർ ഡീലക്സ്, സേലം വഴി 8.30 ന്

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

കോഴിക്കോട് സൂപ്പർ ഫാസ്റ്റ്, മാനന്തവാടി വഴി 9.30 ന്

തലശ്ശേരി സൂപ്പർ ഫാസ്റ്റ്, ഇരിട്ടി വഴി 10 മണിക്ക്

കോഴിക്കോട് എക്സ്പ്രസ്, ബത്തേരി വഴി 11:40 ന്

ബത്തേരി സൂപ്പർ ഫാസ്റ്റ്, ഗുണ്ടൽപേട്ട് വഴി 11:55 ന്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts