കൈത്തറിയുടെ വൈവിധ്യവുമായി ഖാദി മേള തുടങ്ങി; ഖാദി വസ്ത്രങ്ങൾ പകുതി വിലക്ക് ലഭിക്കും.

ബെംഗളൂരു: ഗ്രാമീണ ഉൽപന്നങ്ങളുടെ തനത് കാഴ്ചകളുമായി ഖാദി മേളക്ക് ഫ്രീഡം പാർക്കിൽ ആരംഭമായി. കർണാടക ഖാദി ആന്റ് വില്ലേജ് ഇന്റെസ്ട്രിയൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി രൂപകൽപ്പന ചെയ്ത 400ൽ അധികം വസ്ത്രങ്ങളാണ് വിൽപനക്കുള്ളത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന നിരയാണ് 200 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത നെയ്ത് തൊഴിലാളികൾ നിർമ്മിച്ച തുണിത്തരങ്ങൾ പകുതി വിലക്ക് ലഭിക്കും.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

കോട്ടൺ സാരികൾ, ചുരിദാറുകൾ, കുർത്തികൾ, മുണ്ടുകൾ ഫർണിഷിംഗ് ഉൽപന്നങ്ങൾ, ഷാളുകൾ, മറ്റു കരകൗശല വസ്തുക്കൾ എന്നിവ വിൽപ്പനക്കുണ്ട്.

വിവിധ ജില്ലകളിലെ ഭക്ഷണ വൈവിധ്യങ്ങൾ രുചിച്ചറിയാൻ ഭക്ഷ്യമേളയും ഉണ്ട്. രാവിലെ 10 മുതൽ രാത്രി 8 മണി വരെയാണ് മേള. മെയ് 24 ഓടെ മേള അവസാനിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
[masterslider id="10"]

Related posts