ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍; കിലോയ്ക്ക് 25 രൂപ

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ്…

Read More

കേന്ദ്രം കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ല ; ഭക്ഷ്യമന്ത്രി

ബെം​ഗളൂരു: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ കൂടുതൽ ഭക്ഷ്യധാന്യം നൽകുന്നില്ലെന്ന പരാതിയുമായി സംസ്ഥാന ഭക്ഷ്യമന്ത്രി കെഎച്ച് മുനിയപ്പ. രാഷ്ട്രീയ പ്രേരിതമാണ് ഭക്ഷ്യധാന്യം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ​ഗോയലുമായി ദില്ലിയിൽ ചർച്ച നടത്തിയതിന് ശേഷമായിരുന്നു മുനിയപ്പയുടെ ആരോപണം. സംസ്ഥാനത്തിന് കൂടുതൽ ഭക്ഷ്യധാന്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയെ കണ്ടത്. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുനിയപ്പ ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പിയൂഷ് ഗോയലുമായി വിഷയം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ഒരുക്കുമെന്നും അമിത് ഷാ സിദ്ധരാമയ്യക്ക് ഉറപ്പ് നൽകിയിരുന്നു. എഫ്‌സിഐയിൽ ആവശ്യത്തിന്…

Read More

കേരളത്തിന്റെ ഇനമായ മട്ട അരി ശിവമോഗയിൽ ചുവടുറപ്പിക്കുന്നു

ബെംഗളൂരു: കുമിൾ രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധശേഷിയുള്ള ഉയർന്ന വിളവ് നൽകുന്ന ഇനം ചുവന്ന അരി അഥവാ മട്ട അരി കഴിഞ്ഞ രണ്ട് വർഷമായി കർണാടകയിലെ കമാൻഡ് ഏരിയകളിൽ ചുവടുറപ്പിക്കുന്നു. കേരളം വികസിപ്പിച്ചെടുത്തതും സംക്രമണമേഖലയിലെ 1.25 ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തതുമായ നെല്ലിനമായ ‘ജ്യോതി’ക്ക് ബദലായി ശിവമോഗ, ദാവൻഗെരെ, മൈസൂരു, ചിക്കമംഗളൂരു, ഹാസൻ ജില്ലകളിൽ ‘സഹ്യാദ്രി കെമ്പുമുക്തി’ മാറിക്കഴിഞ്ഞു . കർണാടകയിൽ 11 ലക്ഷം ഹെക്ടർ സ്ഥലത്താണ് നെൽക്കൃഷിയുള്ളത്. കേളടി ശിവപ്പ നായക യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ & ഹോർട്ടികൾച്ചറൽ സയൻസസ് വികസിപ്പിച്ചെടുത്ത ‘സഹ്യാദ്രി…

Read More

സർക്കാർ സ്കൂളുകളിലെ അരിയും പരിപ്പും മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി

school dal rice lunch

വിജയപുര: സർക്കാർ സ്‌കൂളുകളിൽ നിന്ന് അരിയും പരിപ്പും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന മോഷ്‌ടാക്കളെ വിജയപുര പോലീസ് പിടികൂടി. അരിയും പരിപ്പും കാണാനില്ലെന്ന് പരാതിയുള്ള സർക്കാർ സ്‌കൂളുകൾക്ക് ഏത് വലിയ ആശ്വാസമായ വാർത്തയായിരുന്നു. സർക്കാർ സ്‌കൂളുകൾഉച്ചഭക്ഷണ പദ്ധതി പ്രകാരം സർക്കാർ വിതരണം ചെയ്യുന്ന അരിയും പരിപ്പും മറ്റ് സാധനങ്ങളുമാണ് ഇവർ മോഷ്ടിച്ചിരുന്നത്. അരിയും പരിപ്പും മറ്റ് ഭക്ഷണസാധനങ്ങളും മോഷണം പോയതായി പല ഗ്രാമീണ സ്‌കൂളുകളും പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് മോഷ്ടിച്ച അരിയും പരിപ്പും വാങ്ങുകയായിരുന്ന രണ്ട് വ്യാപാരികൾ ഉൾപ്പെടെ എട്ട് പേരെ ശനിയാഴ്ച അറസ്റ്റ്…

Read More

നഗരത്തിൽ അരിവില കുതിച്ചുയരുന്നു

ബെംഗളൂരു: നഗരത്തിൽ മഴയ്ക്ക് പിന്നാലെ അരിവില കുതിച്ചുയരുന്നു. വിവിധ ഇനം അരികളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ ചില്ലറ വിപണിയിൽ 10 മുതൽ 15 രൂപവരെയാണ് കൂടിയത്. മലയാളികൾ കൂടുതലായി ഉപയോഗിച്ച വടി മട്ട അരിയുടെ വില കിലോയ്ക്ക് 55– 60 രൂപയിലെത്തി. സോന മസൂരി അരിയുടെ വില 45–50 രൂപയിലെത്തി. 25 കിലോയുടെ ചാക്കിന്റെ വില 1300 രൂപ കടന്നു. ചില്ലറ വ്യാപാരികൾ വില ഉയരുന്നതോടെ സ്റ്റോക്കെടുക്കുന്നത് കുറച്ചു. സംസ്ഥാനത്ത് നെൽകൃഷി കൂടുതലുള്ള ശിവമൊഗ്ഗ, കൊപ്പാൾ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് കൃഷിനശിച്ചതും…

Read More

ബെംഗളൂരുക്കാർക്ക് പ്രിയം കാപ്പിയെക്കാൾ കൂടുതൽ ചായയോട്; വ്യത്യസ്തമായ ഡാറ്റ പുറത്ത്

ബെംഗളുരു: കർണാടക എന്നത് കാപ്പി കൃഷി അധികമായി ഉല്പാദിപ്പിക്കുന്ന ഭൂമിയായിരിക്കാം എന്നാൽ ബെംഗളുരുക്കർക്ക് ചായയോടാണ് ഇഷ്ടം. അതുപോലെതന്നെ അരി അവരുടെ പ്രധാന ഭക്ഷണമാണെന്ന് വിശ്വസിക്കപ്പെടുന്നുവെങ്കിലും, അവർ അരിയെക്കാൾ ആട്ടയാണ് തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ഉപഭോക്തൃ മുൻഗണനകൾ പ്രദർശിപ്പിക്കുന്നതിന് ഈ വർഷത്തെ ഓർഡർ ചരിത്രങ്ങൾ ഉപയോഗിച്ച ഗ്രോസറി-ഡെലിവറി ആപ്പായ Blinkit (മുമ്പ് Grofers ) എന്നറിയപ്പെട്ടിരുന്ന ഡെലിവറി ആപ്പ് പങ്കിട്ട ചില കണ്ടെത്തലുകളാണ്. ബെംഗളൂരുക്കാരുടെ ഷോപ്പിംഗ്, ഉപഭോഗ മുൻഗണനകളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകളാണ് ഗ്രോസറി-ഡെലിവറി ആപ്പ് അടുത്തിടെ പുറത്തുവിട്ട ഡാറ്റ മുന്നിൽ കൊണ്ടുവന്നു. കർണാടക കാപ്പി ഉൽപ്പാദനത്തിന്റെ…

Read More

പ്ലാസ്റ്റിക് പെറുക്കി നൽകിയാൽ 1 കിലോ അരി; പ്രിയമേറി സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി

ബെം​ഗളുരു; തികച്ചും ജനകീയമായി മുന്നേറുകയാണ് സ്വച്ഛ് ഭാരത് മിഷന്റെ ക്ലീൻ ഇന്ത്യ പരിപാടി. പുനരുപയോ​ഗിക്കാൻ കഴിയാത്ത 1 കിലോ പ്ലാസ്റ്റിക് നൽകിയാൽ 1 കിലോ അരിയോ/ വെല്ലമോ(ശർക്കര) നൽകുന്നതാണ് പദ്ധതി. ഇതിനോടകം തന്നെ വൻ ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിരിക്കുകയാണ് പദ്ധതി. ബോധവത്ക്കരണത്തിന്റെ ഭാ​ഗമായി കൊപ്പാൾ ജില്ലയാണ് പദ്ധതി നടപ്പിലാക്കിയത്. ഈ മാസം അവസാനം വരെയാണ് പദ്ധതി ഉണ്ടാവുക, എന്നാൽ പദ്ധതിയുടെ കാലാവധി നീട്ടണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരി​ഗണിക്കുന്ന വിഷയം ഭരണകൂടം അലോചിച്ച് വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. കൊപ്പാളിലെ സ്വകാര്യ കമ്പനിയുമായി ചേർന്നാണ് പദ്ധതി…

Read More
Click Here to Follow Us