ബംഗളൂരു: ഡിസംബർ 13 മുതൽ ബെലഗാവിയിൽ നടക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ചേക്കും. ബിൽ പാസാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഡിസംബർ അഞ്ചോടെ കരട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾപാസാക്കിയിട്ടുണ്ടെന്നും സംസ്ഥാനം അവ പഠിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയും കരട് തയ്യാറാക്കുകയും ചെയ്യുന്നു. അടുത്ത നിയമസഭാസമ്മേളനത്തിൽ ഇത് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു, ” എന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.
Read More