പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മാതാക്കള്‍. പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, ചിത്രത്തില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, ചിത്രത്തില്‍ പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്പനയ്ക്ക് വെയ്ക്കുക. ചൊവ്വാഴ്ച (മാര്‍ച്ച് 8) ngagen.com/uvcreations എന്ന വെബ്സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ ആജീവനാന്ത സ്മരണികയായി സൂക്ഷിക്കാവുന്നതാണ്. എന്‍എഫ്ടി വാങ്ങുന്നവരില്‍…
Read More