സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ; പോലീസിന്റെ റാണി ചെന്നമ്മ പടെ

ബെം​ഗളുരു; വനിതാ പോലീസുകാരുടെ പ്രത്യേക സേന രൂപീകരിച്ച് പോലീസ് സേന. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും ബോധവത്ക്കരണവും നൽകും. റാണി ചെന്നമ്മ പടെ എന്നാണ് ഈ സേന അറിയപ്പെടുക . സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷ്ണർ ജോഷി ശ്രീനാഥിനാണ് ചുമതല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സേന രൂപീകരിച്ചിരിക്കുന്നത്. വിവിധ സ്റ്റേഷനുനകളിൽ നിന്ന് തിരഞ്ഞെടുത്ത വനിതാ പോലീസുകാരെയാണ് റാണി ചെന്നമ്മ പടെയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധവത്ക്കരണ പ്രവർത്തനങ്ങൾ്ക്കൊപ്പം കുറ്റകൃതൃങ്ങളെ അതിജീവിക്കുന്നവർക്ക് കൗൺസിലിം​ഗിനുള്ള സൗകര്യമൊരുക്കുന്നതും സേനയായിരിക്കും. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന…

Read More
Click Here to Follow Us