ബെംഗളൂരു: ബോർഡ് പരീക്ഷയുടെ മാതൃകയിലുള്ള രണ്ടാം പിയുസി മിഡ്ടേം പരീക്ഷകൾ നവംബർ 29ന് പകരംഡിസംബറിൽ നടത്തും. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് വഴങ്ങി പ്രീ-യൂണിവേഴ്സിറ്റി എഡ്യുക്കേഷൻഡിപ്പാർട്ട്മെന്റ് രണ്ടാം പിയുസി മിഡ് ടേം, ഒന്നാം വർഷ പിയു പരീക്ഷകളും പരിഷ്കരിച്ചു. പിയു പരീക്ഷകൾ, ഇനി ഡിസംബർ 9 നും 23 നും ഇടയിലായിരിക്കും നടക്കുക. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് പരീക്ഷ ഡിസംബറിലേക്ക് മാറ്റാൻ തീരുമാനിച്ചതായി പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. I, II പിയു പരീക്ഷകൾ ഒരേസമയം നടത്തുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
Read More