ബെംഗളൂരു: നവീകരണം പൂർത്തിയാകുന്ന മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ബൈക്കു കൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം ഏർപ്പെടുത്തിയേക്കും. മൈസൂരു എംപി പ്രതാപ് സിംഹയാണ് നിരോധനം നടപ്പിലാക്കണംമെന്ന് ആവശ്യം ഉന്നയിച്ചത്. നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയപാത വികസന അതോറിറ്റി (എൻഎച്എഐ) അറിയിച്ചു. ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡിലൂടെ സഞ്ചരിക്കാം. നിലവിലെ 4 വരി പാത 10 വരിയായി വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹംനങ്ങൾക്കും പതുക്കെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതെന്ന് പ്രതാപ് സിംഹ പറഞ്ഞു. നിരോധനം നടപ്പിലാ ക്കുന്നതിനെതിരെ കോൺഗ്രസും ദളും രംഗത്തെത്തി.…
Read More