ബെംഗളൂരു: രക്ഷിതാക്കളുടെ ആവശ്യം മുൻനിർത്തി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളും പൂർണമായും ഓൺലൈൻ മോഡിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്ന് മാനേജ്‌മെന്റ് ഓഫ് ഇൻഡിപെൻഡന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അലി ഖാൻ പറഞ്ഞു. “സ്വകാര്യ സ്കൂളുകളിൽ, വെറും 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഓഫ്‌ലൈൻ ക്ലാസുകൾ തിരഞ്ഞെടുക്കുന്നത്,” സ്കൂളുകളിൽ കുറഞ്ഞത് 75 ശതമാനം ഓഫ്‌ലൈൻ ഹാജർ ഇല്ലാത്ത പക്ഷം, അവർക്ക് ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്കൂളുകളിൽ ഒരു വിഭാഗം പ്രൈമറി ക്ലാസ്സുകളിലേക്കുള്ള ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയില്ല. ചില സ്‌കൂളുകൾ ഓഫ്‌ലൈൻ ക്ലാസ്സ് തുടങ്ങിയതായി കർണാടകയിലെ…
Read More