ബെംഗളൂരു : സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണയാത്രയായ പ്രജാധ്വനി ബസ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ‘നിങ്ങളുടെ അവകാശത്തിന് ഞങ്ങളുടെ പോരാട്ടം’ എന്നതാണ് യാത്രകളുടെ മുദ്രാവാക്യം. ബി.ജെ.പി.സർക്കാർ ചെയ്ത പാപകർമങ്ങളായ കരാറുകാർ ഉയർത്തിയ കമ്മിഷൻ അഴിമതി, കർഷകവിരുദ്ധ നയങ്ങൾ, പരീക്ഷാനിയമന തട്ടിപ്പുകൾ, ജനങ്ങളിൽ വിഭാഗീയതയുണ്ടാക്കുന്ന നടപടികൾ, സാമ്പത്തികപരാജയം തുടങ്ങി 15 ഇന കുറ്റങ്ങൾ ജനങ്ങൾക്കുമുമ്പിൽ നിരത്തി വോട്ടർമാരുടെ പിന്തുണതേടാനാണ് യാത്രകളെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാറും പ്രജാധ്വനി യാത്ര എന്നപേരിൽ നയിക്കുന്ന രണ്ട് ബസ് യാത്രകൾ വടക്കൻ…
Read More