ബെംഗളൂരു: നഗരത്തിലുടനീളം കത്തുകളും പാഴ്സലുകളും എത്തിക്കാൻ പരിസ്ഥിതി സൗഹൃദ യുലു ഇ-ബൈക്കുകൾ ഉപയോഗിക്കാനുള്ള ബെംഗളൂരു തപാൽ വകുപ്പിന്റെ പദ്ധതി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ജെപി നഗർ സബ് പോസ്റ്റ് ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നടപടി സാമ്പത്തികമായി ലാഭകരമാണെന്ന് തെളിഞ്ഞാൽ ബെംഗളൂരുവിലുടനീളം വ്യാപിപ്പിക്കേണ്ടതായിരുന്നു. ചെലവുകൾ വിശദമായി പരിശോധിച്ചുവെന്നും ഒരു ഡെലിവറി വ്യക്തിക്ക് ഒരു മാസം യുലു വാഹനം ഉപയോഗിക്കുന്നതിനുള്ള തുക 5,500 രൂപയാണെന്നും, സാധാരണ ഇരുചക്രവാഹനങ്ങളിലെ ഇന്ധനച്ചെലവ് 1,500 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഞങ്ങൾക്ക് സാമ്പത്തികമായി ലാഭകരമല്ലന്നും ഒരു മുതിർന്ന…
Read More