പോലീസ് പാർക്കിംഗ് യാർഡുകൾക്ക് തീപിടിത്തം

ബെംഗളൂരു: നഗരത്തിൽ പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ പാർക്ക്‌ ചെയ്തിരുന്ന ഗ്രൗണ്ടിൽ തീ പടർന്നു.കെ ജി ഹള്ളി പോലീസ് സ്റ്റേഷന് സമീപത്തെ തുറസ്സായ ഗ്രൗണ്ടിൽ ആണ് തീപിടുത്തം ഉണ്ടായത്. തീ പിടിത്തത്തിൽ 20 കാറുകളും 6 ഓട്ടോറിക്ഷയും 3 ബൈക്കുകളും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഉണങ്ങിയ പുല്ല് കൂടുതൽ ഉള്ള സ്ഥലം ആയതിനാലാണ് പെട്ടന്ന് തീ പടർന്നു പിടിക്കാൻ കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More
Click Here to Follow Us