നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു – ഹൈദരാബാദ് റിംഗ് റോഡ് ടോൾ ബൂത്തിന് സമീപം മഹാരാഷ്ട്ര രജിട്രേഷനിലുള്ള ട്രക്കിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ബെംഗളൂരു യൂണിറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ 3,400 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചതായി എൻ.സി.ബി ഉദ്യോഗസ്ഥർ കണ്ടെത്തി. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ നഴ്സറി തൈകൾ കൊണ്ട് മൂടിയ 141 ബാഗുകളിൽ പായ്ക്ക് ചെയ്തു മറച്ചുവെച്ച രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ 3,992 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 16 പേരെ അറസ്റ്റ്…

Read More

മൈസൂരു കുട്ടബലാത്സംഗ കേസിൽ 5 പേർ അറസ്റ്റിൽ; മലയാളികളെന്ന് അഭ്യുഹം

ബെംഗളൂരു: മൈസൂർ കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിൽ കർണാടക പോലീസ് വിജയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം, പോലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ വിവരങ്ങൾ അദ്ദേഹം പറഞ്ഞു.   ഡി.ജി.പി നേതൃത്വത്തിൽ നേരിട്ടായിരുന്നു അന്വേഷണം. മൈസുരുവിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലെ മലയാളുകളുൾപ്പടെ ഉള്ള നാല് വിദ്യാർത്ഥികളെ പോലീസ് സംശയിക്കുന്നതായും സംഭവ നടന്ന സമയത്ത് ഇവർ ആ സ്ഥലത്തുണ്ടായിരുന്നതായും പോലീസ് അറിയിച്ചിരുന്നു . അന്വേഷണ സംഘം സംഘം…

Read More

ബിജെപി പ്രവർത്തകർ വെടിയുതിർത്ത കേസ്; മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ യാദ്ഗിറിൽ നടന്ന ബി.ജെ.പി.യുടെ ജനാശീർവാദ റാലിയിൽ അതിഥിയായി എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിർത്ത കേസിൽ മൂന്ന് പോലീസുകാരെ സസ്പെണ്ട് ചെയ്തു. യാദ്ഗിർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ വീരേഷ്, സന്തോഷ്, മെഹബൂബ് എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബി.ജെ.പി. പ്രവർത്തകർ വെടിയുതിർത്ത സംഭവം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഈ പോലീസുകൾ അവരെ തടയാൻ മുൻകൈ എടുക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ ഈ നടപടി. http://h4k.d79.myftpupload.com/archives/71404    

Read More

മൈസൂരുവിൽ തിമിംഗില വിസർജ്യം പിടി കൂടി: രണ്ടു പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: അന്താരാഷ്ട്ര മാർകെറ്റിൽ രണ്ടു കോടി രൂപയിൽ കൂടുതൽ വില വരുന്ന തിമിംഗില വിസർജ്യവുമായി മൈസൂരുവിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നും 2.2 കിലോഗ്രാം തിമിംഗില വിസർജ്യം പോലീസ് പിടിച്ചെടുത്തു. മൈസൂരുവിലെ വിനോബാ റോഡിൽ ഉള്ള ഒരു ചായക്കടയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. രാജീവ്‌നഗർ മൂന്നാം സ്റ്റേജ്‌ നിവാസി സമിയുള്ള (44), ഹിങ്കൽ ആശ്രമം റോഡ്‌ നിവാസി രാഘവേന്ദ്ര (40) എന്നിവരാണ് പിടിയിലായത്. ഒരു സംഘം തിമിംഗില വിസർജ്യം വിൽക്കാൻ ശ്രമിക്കുന്നതായി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ…

Read More

ആയുധങ്ങൾ വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: നാടൻ നിർമിത തോക്കുകൾ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശികളായ സോനു കുമാർ (32), സുനിൽ കുമാർ (32), ഇർഫാൻ (26), ആന്ധ്രപ്രദേശിലെ മദനപള്ളി സ്വദേശി മുരളി വിനോദ് (47) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് രണ്ട് തോക്കുകളും അഞ്ച് തിരകളും രണ്ട് ബൈക്കുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബിഹാറിലെ സുൽത്താൻ ഗഞ്ചിൽ നിന്നാണ് പ്രതികൾ ആയുധങ്ങൾ നഗരത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അശോക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസൂർ റോഡ് സെമിത്തേരിക്കു…

Read More

മൊബൈൽ ഫോൺ മോഷണം; മലയാളി അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച 250 ഓളം മൊബൈൽ ഫോണുകളുമായി മലയാളിയടക്കം മൂന്നുപേരെ നഗരത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി നിസാമുദ്ദീൻ (36), ഹൈദരാബാദ് സ്വദേശി മുഹമ്മദ് റാഫിക്ക് (36), അനന്ത്പുർ സ്വദേശി രാജു (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മലയാളിയായ മറ്റൊരു ഇടപാടുകാരന് ഒമ്പതുലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. ചാമരാജ്‌പേട്ട് എ.വി. റോഡിൽ സംശയാസ്പദമായ രീതിയിൽ കാറിൽ കണ്ട മൂന്നുപേരെ കലാശിപാളയം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ഫോണുകളെ കുറിച്ചും അവ വിൽക്കാൻ…

Read More

വ്യാജ നോട്ട് വിൽക്കാൻ ശ്രമം; വിദേശ പൗരൻ അറസ്റ്റിൽ

ബെംഗളൂരു: അഞ്ഞൂറു രൂപയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പെടുത്ത് വിൽപ്പന നടത്താൻ ശ്രമിച്ച ഐവറി കോസ്റ്റ് സ്വദേശിയായ ലാമെൻ (43) പോലീസ് പിടിയിയായി. 500 രൂപ നോട്ടിന്റെ 70 ഫോട്ടോസ്റ്റാറ്റ് കോപ്പികളും പേപ്പറുകളും ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തു. വിനോദസഞ്ചാര വിസയിൽ രണ്ടുമാസം മുമ്പ് ഇന്ത്യയിലെത്തിയ ഇയാൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെത്തിയത്. കൈവശം പണമില്ലാതായയോടെ 500 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്തു 250 രൂപക്ക് വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഡയറി സർക്കിളിന് സമീപം വഴിയാത്രക്കാർക്ക് പകർപ്പെടുത്ത നോട്ടുകൾ വിൽപ്പന നടത്തുന്ന സമയത്ത് വഴിയാത്രക്കാരിൽ ചിലർ സംശയം തോന്നി…

Read More

നഗരത്തിൽ 4.5 കോടി രൂപയുടെ ചുവന്ന ചന്ദനം പിടികൂടി

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ന് രാവിലെ 4.5 കോടി രൂപ വിലമതിക്കുന്ന ഒൻപത് ടൺ ചുവന്ന ചന്ദനം കൈവശം വച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിസിബി ബെംഗളൂരുവിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ബെംഗളൂരു നിയമവിരുദ്ധ ചൂതാട്ടത്തിലും ക്രിക്കറ്റ് വാതുവയ്പ്പിലും ഏർപ്പെട്ടിരുന്ന 117 പേരെ അറസ്റ്റ് ചയ്യുകയും ല്ലേശ്വരത്തും ദേവനഹള്ളിയിലുമായി അറസ്റ്റിലായ ഇവരുടെ പക്കൽ നിന്നും 16 ലക്ഷം കണ്ടെടുക്കുകയും ചെയ്തുവെന്ന് സിസിബി ബെംഗളൂരു സിറ്റി വൃത്തങ്ങൾ അറിയിച്ചു. അതിനു പിന്നാലെയാണ് ഇന്നത്തെ…

Read More

ഹൊസൂർ കൊലക്കേസ്: പ്രതികളെ ബെംഗളൂരു സിറ്റി പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: ബിസിനസ്സുകാരനെ വിജയകുമാറിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ബെംഗളൂരു പോലീസ് വെടിവെച്ചു പിടികൂടി. തമിഴ്‌നാട് സ്വദേശി കവിരാജ്, ബെംഗളൂരു സ്വദേശി അംബരീഷ് എന്നിവരെയാണ് പിടികൂടിയത്. മുൻമന്ത്രി വർത്തൂർ പ്രകാശിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയായിരുന്നു കവിരാജ്. ആ കേസിൽ കൈരാജിന് ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു ബൈയപ്പനഹള്ളിയിലെ ഇവർ താമസിച്ചിരുന്ന സങ്കേതത്തിൽ എത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പോലീസ് കാലിന് വെടിവെച്ച് പിടികൂടിയ ശേഷം ഇവരെ ആശുപത്രിയിൽ…

Read More

കഞ്ചാവ് വിൽക്കാൻ ശ്രെമിച്ച 3 പേർ അറസ്റ്റിൽ

ബെംഗളൂരു: തെർമോകോളിൽ നിർമ്മിച്ച ഫിഷ് ബോക്സുകൾ ഉപയോഗിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബിബിഎ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരാപുട്ട് നിവാസിയായ ദിബാകർ ദളപതി (27), സഹായികൾ ഹരോഹള്ളിയിലെ സുദർശൻ (22), മുദിനപാള്യയിലെ വിശ്വനാഥ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദളപതി എന്ന പ്രതി തെർമോകോൾ ഫിഷ് ബോക്സുകളിൽ കഞ്ചാവ് പായ്ക്ക് ചെയ്ത് ബെംഗളൂരുവിലേക്ക് കടത്തുന്നുണ്ടെന്നും അത് ബിബിഎ വിദ്യാർത്ഥി സുദർശനും മറ്റൊരു പ്രതിയായ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥും…

Read More
Click Here to Follow Us