അമേരിക്ക: പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57 വയസ്സുകാരനായ ഡേവിഡ് ബെന്നറ്റിന് സർജൻമാർ വിജയകരമായി മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചരിത്രം സൃഷ്ടിച്ച ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വെള്ളിയാഴ്ചയായിരുന്നു നടന്നത്. മേരിലാൻഡ് മെഡിക്കൽ സ്കൂൾ സർവകലാശാലയാണ് വിജയകരമായ ശസ്ത്രക്രിയയുടെ വിവരം പുറം ലോകത്തെ അറിയിച്ചത്. ജീവികളും മനുഷ്യനും തമ്മിലുള്ള അവയവ കൈമാറ്റ സാധ്യതകളിലെ നാഴികക്കല്ലായിരിക്കും ഈ സംഭവം എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. അവയവക്ഷാമം പരിഹരിക്കാൻ ഇത് പുതിയ സാധ്യതകൾ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.…
Read More