സിബിഐ 5 ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദ ബ്രെയ്ൻ’ ഒടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം 12 മുതൽ നെറ്റ്ഫ്ലിക്‌സിലൂടെ സ്ട്രീം ചെയ്യും. മെയ് 1 തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വർഗ്ഗചിത്രത്തിന്റെ ബാനറിൽ അപ്പച്ചനാണ് നിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർബോസ് വി, പ്രൊഡക്ഷൻ കൺട്രോളർഅരോമ മോഹൻ, ആർട്ട് ഡയറക്ടർസിറ്റിൽ കുരുവിള, കോസ്റ്റ്യൂംസ്‌ടെഫി സേവ്യർ, മേക്കപ്പ് പ്രദീപ് രംഗൻ, സ്റ്റിൽസ്സലീഷ് കുമാർ.

Read More

ജനഗണമന ഒടിടിയിലേക്ക് ഉടൻ 

തിയേറ്ററിൽ കൈയടികൾ നേടിയ പൃഥ്വിരാജ്, സുരാജ് ചിത്രം ജനഗണമന ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിംഗ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.  ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളിൽ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറുകയായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ വേഷം . സിനിമയുടെ ആദ്യ പകുതി സുരാജയായിരുന്നു സ്‌കോർ ചെയ്തതെങ്കിലും രണ്ടാം പകുതിയിൽ പൃഥ്വിരാജിന്റെ വക്കീൽ അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രം കൂടുതൽ കൈയ്യടി നേടി.

Read More

ആർ ആർ ആർ ഒടിടി റിലീസ് ഈ മാസം

എസ്‌എസ് രാജമൗലിയുടെ മെഗാ ബജറ്റ് ആക്ഷന്‍ ഡ്രാമയായ ആര്‍ആര്‍ആർ ഒടിടി റിലീസിനായി ഒരുങ്ങുന്നു. ആര്‍ആര്‍ആര്‍ സീ5ല്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സില്‍ ഹിന്ദി പതിപ്പ് എത്തും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് 20 മുതല്‍ സീ5, നെറ്റ്ഫ്ലിക്സ് എന്നിവയില്‍ സ്ട്രീമിംഗിനായി ആര്‍ആര്‍ആര്‍ ലഭ്യമാക്കിയേക്കും. റിപ്പോര്‍ട്ട് അനുസരിച്ച്‌, ആര്‍ആര്‍ആറിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ റെക്കോര്‍ഡ് വിലയ്ക്ക് വിറ്റതയാണ് അറിയുന്നത്. ലോകമെമ്പാടുമുള്ള ഗ്രോസ് കളക്ഷന്‍ 1100 കോടി രൂപ നേടിയതോടെ 2022-ല്‍ (ഇതുവരെ) ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ്…

Read More

ഗംഗുഭായ് നെറ്റ്ഫ്ലിക്സ് റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഏപ്രില്‍ 26 മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത് അപൂര്‍വ്വ കാഴ്ച്ചയാണ്. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ…

Read More

ഇനി മൈക്കിളപ്പന്റെ ആറാട്ട് ഹോട്ട് സ്റ്റാറിൽ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന് മികച്ച തിയേറ്റർ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ചിത്രം ഒടിടിയിൽ  എത്തും ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. ചിത്രത്തിന്റെ പുതിയ ട്രെയിലറും ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍,…

Read More

ഒടിടി പ്ലാറ്റ്ഫോമുമായി ഷാരുഖ് ഖാൻ

സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമുമായി ഷാരൂഖ് ഖാന്‍. എസ്‌ആര്‍കെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേര്.ഷാരൂഖ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡില്‍ അക്ഷയ് കുമാര്‍ അടക്കമുളള താരങ്ങള്‍ക്ക് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും അരങ്ങേറ്റം നടത്തിയിരുന്നില്ല. അതിനിടെയാണ് സ്വന്തം പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ച്‌ താരത്തിന്റെ വരവ്.

Read More
Click Here to Follow Us