ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നവംബറില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാൽ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. കേന്ദ്ര കഥാപാത്രമായ സെലീനയായി സ്വാസികയുടെ പ്രകടനത്തെയും സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാന മികവിനെയും ആളുകള്‍ പ്രശംസിച്ചു. ജനുവരിയില്‍ ചിത്രം ഒടിടി റിലീസ് ചെയ്യും. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്. ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്‍റ്സിന്‍റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്‍റെയും ബാനറില്‍…
Read MoreTag: Ott
വരാഹ രൂപം ഇല്ല, നിരാശയോടെ കാന്താര ആരാധകർ
റിഷഭ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 400 കോടി കളക്ഷന്‍ പിന്നിട്ട കന്നഡ ചിത്രം, ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചത്. എന്നാല്‍, ചിത്രത്തിലെ വിവാദമായ ‘വരാഹ രൂപം’ എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ‘വരാഹ രൂപം’ എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം…
Read Moreജയ ജയ ജയ ജയ ഹേ ഒടിടിയിലേക്ക്
ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി ഒക്ടോബർ 28 ന് തിയേറ്ററിൽ എത്തിയ ചിത്രം ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിത്രം ഡിസംബർ രണ്ടാം വാരത്തോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത് മികച്ച അഭിപ്രായമാണ്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
Read Moreകാന്താര ആമസോൺ പ്രൈമിൽ , 150 കോടിയുടെ ഡീൽ
ബെംഗളൂരു: ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ജാഡയോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. ഇതിനകം തിയറ്റര്‍ വരുമാനം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര ഇനി നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം. ഏകദേശം 150 കോടിക്കാണ് ഒടിടി കരാര്‍ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അങ്ങിനെയെങ്കില്‍ കാന്താര കളക്ഷന്‍റെ കാര്യത്തില്‍ 550 കോടിയിലേക്ക് കുതിക്കുകയാണ്. നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്. കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറഞ്ഞോടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രചനയും സംവിധായകനും നായകനുമായി നിറഞ്ഞാടുകയായിരുന്ന…
Read Moreകാന്താര ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
റിഷഭ് ഷെട്ടിയുടെ തെന്നിന്ത്യൻ ചിത്രം ‘കാന്താര’ ഒ ടി ടി യിലേക്ക്. കാന്താര നവംബര്‍ 24ന് ആമസോണ്‍ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പര്‍ ഹിറ്റാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം തന്നെ കാന്താരയെ അഭിനന്ദിച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കുകയുമുണ്ടായി. കാന്താര…
Read Moreതല്ലുമാല ഓണത്തിന് ഒടിടി യിൽ? ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി
ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നിലവിൽ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു.…
Read Moreലെസ്ബിയൻ ചിത്രം ‘ഹോളി വൂഡ് ‘ ഒടിടി യിൽ
ബിഗ് ബോസ് മത്സരാര്‍ത്ഥി ജാനകി സുധീറും അമൃത വിനോദും അഭിനയിച്ച ‘ഹോളി വൂണ്ട്’ ഓഗസ്റ്റ് 12 ന് ഒടിടി പ്ലാറ്റ്‌ഫോമായ SS ഫ്രെയിംസില്‍ റിലീസ് ചെയ്യും. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രം ഇതിനകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു ലെസ്ബിയന്‍ ബന്ധം കാണിക്കാനുള്ള ധീരമായ ശ്രമമാണ് സിനിമ. രണ്ട് സ്ത്രീകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നു. ഇരുവരും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നുവെങ്കിലും വേറിട്ട വഴികളിലൂടെ ജീവിതത്തിൽ പോകേണ്ടിവന്നു. ഒരാള്‍ കന്യാസ്ത്രീയാണെങ്കില്‍…
Read Moreമലയൻകുഞ്ഞ് ഒടിടി റിലീസ് പ്രഖ്യാപിച്ചു
നവാഗത സംവിധായകൻ സജിമോന്‍ സംവിധാനം ചെയ്ത ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ അനില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അയല്‍വാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം പറയുന്നത് . 40 അടി താഴ്ചയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
Read Moreവിക്രത്തിന്റെ ഒടിടി റിലീസ് ഉടൻ, ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ
കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിന്റെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ നേടിയിരുന്നു. ചിത്രം ഉടൻ ഒടിടി യിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 100 കോടി രൂപയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ചിത്രം ജൂലൈ 8 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വിക്രം. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ തീയേറ്ററുകളിൽ വളരെ മികച്ച അഭിപ്രായം തന്നെ നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ…
Read Moreമേരി ആവാസ് സുനോ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ജയസൂര്യ, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത മേരി ആവാസ് സുനോ എന്ന ചിത്രം മെയ് 13 നാണ് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയം നേടി ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 24ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഒരു റേഡിയോ ജോക്കിയുടെ കഥയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഗൗതമി നായര്‍, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ്…
Read More