ലെസ്ബിയൻ ചിത്രം ‘ഹോളി വൂഡ് ‘ ഒടിടി യിൽ

ബിഗ് ബോസ് മത്സരാര്‍ത്ഥി ജാനകി സുധീറും അമൃത വിനോദും അഭിനയിച്ച ‘ഹോളി വൂണ്ട്’ ഓഗസ്റ്റ് 12 ന് ഒടിടി പ്ലാറ്റ്‌ഫോമായ SS ഫ്രെയിംസില്‍ റിലീസ് ചെയ്യും.

അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത ചിത്രം ഇതിനകം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഒരു ലെസ്ബിയന്‍ ബന്ധം കാണിക്കാനുള്ള ധീരമായ ശ്രമമാണ് സിനിമ. രണ്ട് സ്ത്രീകള്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നു. ഇരുവരും ചെറുപ്പം മുതലേ പ്രണയത്തിലായിരുന്നുവെങ്കിലും വേറിട്ട വഴികളിലൂടെ ജീവിതത്തിൽ പോകേണ്ടിവന്നു. ഒരാള്‍ കന്യാസ്ത്രീയാണെങ്കില്‍ മറ്റൊരാള്‍ വീട്ടമ്മയാണ്.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ചിത്രത്തിന് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ജാര്‍ഖണ്ഡിലെ ഒരു സഭയിലെ രണ്ട് കന്യാസ്ത്രീകളാണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്താല്‍ മതവികാരം വ്രണപ്പെടുത്തുമെന്നാണ് ഇവരുടെ വാദം. പോള്‍ വിക്ലിഫിന്റെ തിരക്കഥയില്‍ സാബു പ്രുദ്ധീനും അഭിനയിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സന്ദീപാണ്. ‘മരക്കാര്‍’ ഫെയിം റോണി റാഫേലാണ് സംഗീതം ഒരുക്കിയിരിക്കുന്നത് സഹസ്രാ സിനിമാസിന്റെ ബാനറില്‍ ആണ് ചിത്രം എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts