ജയ് ഗണേഷ് ഒടിടി യിലേക്ക് ഉടൻ 

തിയറ്ററില്‍ വലിയ വിജയം നേടിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിന്‍റെ ഒടിടി റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഒടിടി റിലീസിന് ശേഷം സംഭവിച്ചിരിക്കുന്നത്. വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിനൊപ്പം വിഷുവിന് തിയറ്ററിലെത്തിയ ചിത്രമായിരുന്നു രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായ ജയ് ഗണേഷ്. ഇപ്പോഴിതാ ഈ ചിത്രവും ഒടിയിലേക്ക് എത്തുകയാണ്. ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. മഹിമ നമ്പ്യാരാണ്…

Read More

ആവേശം ഒടിടി യിലേക്ക്

ഫഹദ് ഫാസിൽ ചിത്രം ആവേശം ഒടിടിയിലേക്ക്. മെയ് 9ന് ചിത്രം ഒടിടി സ്ട്രീമിംഗ് തുടങ്ങും. ആമസോൺ പ്രൈം ആണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 150 കോടിയാണ് സിനിമയുടെ ആഗോള കളക്‌ഷൻ. 66 കോടിയാണ് കേരളത്തിൽ നിന്നും മാത്രം ചിത്രം വാരിക്കൂട്ടിയത്. കർണാടക–തമിഴ് നാട് എന്നിവിടങ്ങളിൽ നിന്നും പതിനാറ് കോടി ചിത്രം കലക്‌ട് ചെയ്തു. വിഷു റിലീസിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും പണംവാരി സിനിമയാണ്. ഫഹദ്…

Read More

മഞ്ഞുമ്മല്‍ ബോയ്സ് ഒടിടി തിയ്യതി പ്രഖ്യാപിച്ചു

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററില്‍ എത്തിയത്. കേരളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒന്നാകെ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. 200 കോടിക്ക് മുകളിലാണ് ചിത്രം ആഗോള തലത്തില്‍ നിന്ന് കളക്റ്റ്…

Read More

ഒടിടി യിൽ എത്തുന്നത് ആടുജീവിതത്തിന്റെ അൺകട്ട് വേർഷൻ!! എപ്പോൾ എവിടെ കാണാം 

നിറ സദസ്സോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് പ്രിത്വിരാജിന്റെ ആടുജീവിതം. അടുത്ത കാലത്തൊന്നും സിനിമ തിയേറ്റര്‍ വിടില്ല എന്ന കാര്യത്തില്‍ സംശമില്ല. എന്നിരുന്നാലും ചിത്രം ഒടിടിയിലെത്തുമ്പോള്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടിയ വേര്‍ഷനാകും എത്തുക എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രം ഇപ്പോള്‍ കാണുന്ന രണ്ട് മണിക്കൂര്‍ 57 മിനിറ്റിനേക്കാള്‍ ദൈര്‍ഘ്യം കൂടുതലാണെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമയക്രമം പാലിക്കാന്‍ ഫൂട്ടേജില്‍ നിന്ന് 30 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള സീന്‍ മുറിച്ചു മാറ്റിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആടുജീവിതം ഒടിടിയിൽ…

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടി തിയ്യതി പ്രഖ്യാപിച്ചു

സിനിമാ പ്രേക്ഷർക്കിടയില്‍ ഇപ്പോഴും മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണ്. ചിത്രം തിയേറ്ററുകളില്‍ കാണാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഏപ്രില്‍ അഞ്ചിനാണ് ഒടിടിയില്‍ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോക്സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ തമിഴ്‌നാട്ടില്‍ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.

Read More

പ്രേമലു ഒടിടി തിയ്യതി പുറത്ത്

യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്‌ഓഫീസിലെ ജൈത്രയാത്ര തുടരുകയാണ്. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകള്‍ പ്രേമലു ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രം തിയറ്ററുകളില്‍ റിലീസായതിന് ശേഷം പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാല്‍ ഇക്കാര്യം നേരത്തെ ചിത്രത്തില്‍ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു.…

Read More

ഭ്രമയുഗം ഒടിടി യിലേക്ക്

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച്‌ 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

Read More

പ്രേമലു എപ്പോൾ ഒടിടി യിൽ കാണാം???

തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു. ആഗോള ബോക്സ്‌ഓഫീസില്‍ 70 കോടിയില്‍ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്. ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്. ഇനി ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല.…

Read More

മലൈക്കോട്ടെ വാലിബൻ എന്ന് ഒടിടിയിൽ എത്തും? ഉടനെന്ന് സൂചന

നിലവിലെ വിവരങ്ങള്‍ പ്രകാരം ചിത്രത്തിൻറെ തീയ്യേറ്റർ ഷോകള്‍ വരുന്ന ആഴ്ചയോടെ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ട്‌. ഇങ്ങനെ വന്നാല്‍ അധികം താമസിക്കാതെ തന്നെ ചിത്രം ഒടിടിയിലും എത്തും. ഡിസ്നി ഹോട് സ്റ്റാർ ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുണ്ട്. ചിത്രത്തിൻറെ ഒടിടി റിലീസ് മാർച്ച്‌ ആദ്യാവാരം ഉണ്ടാവുമെന്ന് എൻറർടെയിൻമെൻറ് വെബ്സൈറ്റായ ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. കളക്ഷൻ ട്രാക്കറായ സാക്നിക്ക് ഡോട്കോം നല്‍കുന്ന വിരങ്ങള്‍ പ്രകാരം ചിത്രം ഇതുവരെ ബോക്സോഫീസില്‍ നേടിയത് 28.75 കോടിയാണ്. ആദ്യ ദിനത്തില്‍ കിട്ടിയ 5.65 കോടി എന്ന കളക്ഷൻ…

Read More

സലാർ ഒടിടിയിൽ… എപ്പോൾ? എവിടെ കാണാം?

സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സലാര്‍ ഡിസംബര്‍ 22 നായിരുന്നു റിലീസ് ആയത്. പ്രഭാസിനൊപ്പം പൃഥ്വിരാജ് കൂടി എത്തിയ ചിത്രമായിരുന്നു സലാർ. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തുക. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്.

Read More
Click Here to Follow Us