ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്. വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.
Read More