ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്ക് തമിഴ്നാട്ടിൽ നിരോധനം. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ഒക്ടോബർ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിരോധനം നിയമമായി മാറാനാണ് സാധ്യത. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ്…
Read More