ബെംഗളുരു; ദേഹത്ത് തിളച്ച വെള്ളം വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. ഇരിക്കൂർ സ്വദേശിയും ബെംഗളുരുവിൽ വ്യാപാരിയുമായ മിനിക്കൽ ഹൗസിൽ എം അബ്ദുൽ റസാഖിന്റെയും പെരുവളത്ത് പറമ്പ് തട്ടുപറമ്പിൽ ഫാത്തിമയുടെയും ഇളയ കുട്ടി ഫൈസാൻ (1) ആണ് മരിച്ചത്. കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച വെള്ളം അബദ്ധത്തിൽ കുഞ്ഞിന്റെ മറിയുകയായിരുന്നു. ഉടനടി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ എം റഫാൻ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ അബ്ദുൽ റസാഖും കുടുംബവും ജോലിയുടെ ആവശ്യത്തിനായി ബെംഗളുരുവിലാണ് താമസം.
Read MoreTag: old
പൊള്ളലേറ്റ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ ദേഹമാസകലം പൊള്ളലേറ്റും മർദ്ദനമേറ്റും കരിമ്പിൻ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനായിട്ടില്ല. മന്ത്രവാദ കർമ്മങ്ങളിലുണ്ടാകുന്നതിന് സമാനമായ മുറിവുകളാണ് കുട്ടിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ജനനേന്ദ്രിയ ഭാഗത്തടക്കം പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ വിദഗ്ദ ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreപ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി
ബെംഗളുരു; ബെലഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…
Read Moreകുഴൽ കിണറിൽ കുടുങ്ങി രണ്ട് വയസുകാരൻ; രക്ഷാ ശ്രമങ്ങൾ പുരോഗമിക്കുന്നു; പ്രാർഥനയോടെ ഒരു നാട്
ബെംഗളുരു; ബെലഗാവിയിൽ രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടു, ബെലഗാവിയിലെ റായ്ബാഗ് ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കുഴൽ കിണറിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊണ്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. വീട്ടിൽ നിന്നും നൂറു മീറ്ററ് അകലെയുള്ള കിണറിലാണ് കുട്ടി കുടുങ്ങിയിരിയ്ക്കുന്നത്.
Read Moreബന്ദിപ്പൂരിൽ കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്
ബെംഗളുരു; ബന്ദിപ്പൂരിൽ ഏറെ വിവാദമായി തീർന്ന കടുവയെ കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അഞ്ചു വയസുള്ള ആൺ കടുവയുടെ ജഡമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഹൊസഹള്ളി ഗ്രാമത്തിലെ രാജ്പുര ഊരിലെ ചന്ദ്രു എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കെണിയൊരുക്കി കടുവയെ പിടികൂടിയത്. ഹെദിയാല സബ് ഡിവിഷനിലാണ് 5 വയസോളമുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കെണിയിൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ മുറിവുകളാണ് കടുവയുടെ മരണകാരണമായതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Moreവയസായ ബസുകൾ നിരത്തിലിറക്കേണ്ടെന്ന് അധികൃതർ; അപകടത്തിന്റെ തോതും വായുമലിനീകരണവും ക്രമാതീതം
ബെംഗളുരു: 15 വർഷത്തിലധികം പഴക്കമുള്ള ബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് അധികൃതർ. മണ്ഡ്യ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും, ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. നിരത്തിൽ അനുവദനീയമായതിലും കൂടുതൽ പഴയ വാഹനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ, അപകടം കൂടാത െഇവ സൃഷ്ട്ടിക്കുന്ന വായു മലിനീകരണത്തിന്റെ തോതും വളരെ കൂടുതലായ സാഹചര്യത്തിലാണ് നടപടി.
Read Moreസംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത്
ബെംഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില് 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി. കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ അപകടമുണ്ടാക്കിയ ബസിന് 16 വർഷം പഴക്കമുണ്ടായിരുന്നു. നിരന്തരമായി വർധിച്ച് വരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ ഗതാഗത വകുപ്പ് ഇത്തരം വാഹനങ്ങൽക്കെതിരെ നടപടി സ്വീകരിച്ച് വരുകയാണ്.
Read More