ദില്ലി: നബി വിരുദ്ധ പരാമർശത്തിൽ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നുപൂർ ശർമ്മ എന്നും രാജ്യത്തുണ്ടായ അനിഷ്ട സംവങ്ങൾക്ക് കാരണവും നൂപുർ ശര്മയെന്ന് കോടതി. പരാമർശം പിൻവലിക്കാൻ വൈകിയെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ദ് ആണ് വിധി പ്രസ്ഥാവിച്ചത്. പാര്‍ട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സല്ലെന്നും ഉദയ്പൂരിൽ തയ്യൽക്കാരൻ ക്രൂരമായി കൊലചെയ്യപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന് നുപൂറിന്റെ പൊട്ടിത്തെറിയാണ് ഉത്തരവാദിയെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു
Read More