ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ഗാന്ധി എയർപോർട്ട് ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ്…
Read MoreTag: number
ഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയങ്ങൾക്ക് ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ; സംശയനിവാരണത്തിനായി വിളിക്കേണ്ട നമ്പർ ഇതാണ്
ബെംഗളുരു; ഇനി മുതൽ ബെംഗളുരുവിൽ കോവിഡ് സംശയ നിവാരണത്തിനായി വിളിക്കാനായി ഒറ്റ ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. ജനങ്ങൾക്ക് കോവിഡ് സംബന്ധമായ സംശയങ്ങൾ അറിയുന്നതിനും പരാതികൾ നൽകുവാനും 1533 എന്ന നമ്പറാണ് ബിബിഎംപി പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. 1 അമർത്തിയാൽ നിങ്ങൾക്ക് കോവിഡ് മാർഗ നിർദേശങ്ങളും , 2 അമർത്തിയാൽ പരാതികൾ നൽകാനുള്ള സെല്ലുമായി ബന്ധപ്പെടുകയും ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം. എന്നാൽ നേരത്തെ ഉണ്ടായിരുന്ന 1912 എന്ന നമ്പറിൽ ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും ലഭിയ്ക്കുന്നതാണെന്നും ബിബിഎംപി വ്യക്തമാക്കി.
Read Moreപ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്
ബെംഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെംഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോഗ്യ…
Read Moreബെംഗളുരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: നഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ ആയപ്പോഴേക്കും 1.66 ലക്ഷമായി ഉയർന്നു. വെബ് ടാക്സികളുടെ എണ്ണമാണ് ഇത്രയധികം വർധന വരാൻ കാരണം.
Read More