ബെംഗളൂരു: ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികളെ ‘ആസാദി കാ അമൃത് മഹോത്സവ്’ ടൂർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കാൻ സംസ്ഥാനമോ കേന്ദ്ര സർക്കാരോ നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ബുധനാഴ്ച വ്യക്തമാക്കി. പര്യടനത്തിന് ഹിന്ദി സംസാരിക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകി പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (ബെംഗളൂരു സൗത്ത്) ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലർ വിവാദമായതിനെ തുടർന്നാണ് മന്ത്രിയുടെ വിശദീകരണം. ആസാദി കാ അമൃത് മഹോത്സവിന്റെ (സ്വാതന്ത്ര്യത്തിന്റെ 75 വർഷം) ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ടൂർ പ്രോഗ്രാമിൽ…
Read More