നിഖിൽ കുമാരസ്വാമി രാജി വച്ചു

ബെംഗളൂരു: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ജെഡിഎസില്‍ അസ്വാരസ്യം പുകയുന്നു. മുന്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷ പദവി രാജിവച്ചു. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടന്‍ കൂടിയായ നിഖില്‍ കുമാരസ്വാമി രാജിവച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രാമഗനരയില്‍ നിഖില്‍ കുമാരസ്വാമി തോറ്റത് ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. നേരത്തെ കുമാരസ്വാമിയും ഭാര്യ അനിതയും ജയിച്ച മണ്ഡലമാണിത്. ഇവിടെ നിഖിലിന്റെ വിജയം ജെഡിഎസ് ഉറപ്പിച്ചതാണ്. പക്ഷേ തോറ്റു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സിഎം…

Read More

കുമാരസ്വാമിയുടെ മകന് ചെക്ക് പറഞ്ഞ് കോൺഗ്രസ്‌

ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും. നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലാതെയാണ് നിഖില്‍ കുമാരസ്വാമി…

Read More
Click Here to Follow Us