ബെംഗളൂരു: 10 വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയപാതയുടെ (എൻ.എച്ച്.275 ) ഉദ്ഘാടനം മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. മണ്ഡ്യ മദ്ദൂരിലാണ് ഉദ്ഘാടന വേദിയെന്ന് മന്ത്രി സി.എൻ അശ്വഥ് നാരായൺ അറിയിച്ചു. രാമനാഗരിയിൽ മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപനവും അന്ന് മോദി നിർവഹിക്കും. 118 കി.മി. ദൂരം വരുന്ന ദേശീയപാതയുടെ ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ടെ വരെയുള്ള 56 കിലോമീറ്ററിലെ പ്രവർത്തികൾ നേരെത്തെ പൂർത്തിയായിരുന്നു. നിദ്ദഘട്ടെ മുതൽ ശ്രീരംഗപട്ടണ വരെയുള്ള 61 കിലോമീറ്റർ ഭാഗത്തെ പ്രവർത്തികളാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. 8172…
Read MoreTag: national highway
ബെംഗളൂരു- മൈസൂരു 10 വരി പാത ഫെബ്രുവരിയിൽ
ബെംഗളൂരു: ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഭാഗമായി നിർമ്മിച്ച ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. ഈ 10 വരി പാത തുറക്കുന്നതോടെ ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഒരു മണിക്കൂറും 20 മിനിറ്റും ആയി കുറയും. ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 9,000 കോടി രൂപ ചെലവഴിച്ചു 117 കിലോമീറ്റർ നീളമുള്ള പാത നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നിദഗട്ടയിലേക്കും അവിടെ നിന്ന് മൈസൂരിലേക്കും രണ്ട് ഘട്ടങ്ങളിലാണ് പാത നിർമ്മിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് പദ്ധതിയുടെ ഭാഗമായി…
Read Moreദേശീയ പാത വികസനത്തിനൊപ്പം ടോൾ ബൂത്തുകളുടെ നിർണ്ണയവും പുരോഗതിയിൽ
ബെംഗളൂരു: ബെംഗളൂരു–മൈസൂരു ദേശീയപാത വികസനം അവസാന ഘട്ടത്തിലെത്തിലേക്ക് അടുക്കുന്നതോടെ ടോൾ നിരക്ക് നിർണയവും പുരോഗമിക്കുന്നു. 117 കിലോമീറ്റർ പാതയിൽ രാമനഗര ബിഡദിക്ക് സമീപം കന്നമിനിക്കെയിലും ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുടെ നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുള്ളത്. ദേശീയപാത അതോറിറ്റിയുടെ പുതുക്കിയ നടപടി പ്രകാരം 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ ബൂത്ത് മാത്രമേ പാടുള്ളൂ. പാതയുടെ ദൂരം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ എണ്ണത്തിനനുസരിച്ചാണ് ടോൾ നിരക്ക് തീരുമാനിക്കുന്നത്. നവീകരിച്ച റോഡിൽ 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 പുതിയ മേൽപാലങ്ങളുമാണു നിർമ്മിച്ചത്. ബെംഗളൂരു മുതൽ…
Read Moreകണ്ണൂർ – ബെംഗളൂരു ദേശീയപാതയ്ക്ക് അനുമതി; പ്രതീക്ഷയോടെ ഇരു സംസ്ഥാനങ്ങൾ
ബെംഗളൂരു: കണ്ണൂര്- ബെംഗളൂരു ഇടനാഴിയ്ക്ക് അനുമതി ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലാണ് ഇരു സംസ്ഥാനങ്ങളും. കൂട്ടുപുഴയ്ക്കും മടിക്കേരിക്കും ഇടയിലെ റോഡിനെ ദേശീയപാതയാക്കാൻ ആണ് തത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽ നിന്നു തുടങ്ങി ഹോൾനരസിപ്പുര – അർക്കൽഗുഡ് – ഷാനിവരസന്തെ – സോമവാർപേട്ട – മഡാപുര – മടിക്കേരി – മൂർനാട്– വീരാജ്പേട്ട വഴി കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം കൂട്ടുപുഴ പാലത്തിനു സമീപം അവസാനിക്കുന്ന റോഡാണു ദേശീയപാതയായി ഉയർത്താൻ തീരുമാനമായത്. 183 കിലോമീറ്ററാണ് പാതയുടെ നീളം. 1600 കോടി രൂപയാണ്…
Read More