മാർച്ച് 11 ന് ബെംഗളൂരു – മൈസൂരു 10 വരി ദേശിയപാത ഉദ്ഘാടനം നിർവഹിക്കും

ബെംഗളൂരു: 10 വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയപാതയുടെ (എൻ.എച്ച്.275 ) ഉദ്ഘാടനം മാർച്ച് 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. മണ്ഡ്യ മദ്ദൂരിലാണ് ഉദ്ഘാടന വേദിയെന്ന് മന്ത്രി സി.എൻ അശ്വഥ്‌ നാരായൺ അറിയിച്ചു.

രാമനാഗരിയിൽ മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപനവും അന്ന് മോദി നിർവഹിക്കും. 118 കി.മി. ദൂരം വരുന്ന ദേശീയപാതയുടെ ബെംഗളൂരു മുതൽ മണ്ഡ്യ നിദ്ദഘട്ടെ വരെയുള്ള 56 കിലോമീറ്ററിലെ പ്രവർത്തികൾ നേരെത്തെ പൂർത്തിയായിരുന്നു. നിദ്ദഘട്ടെ മുതൽ ശ്രീരംഗപട്ടണ വരെയുള്ള 61 കിലോമീറ്റർ ഭാഗത്തെ പ്രവർത്തികളാണ് ഇനി പൂർത്തിയാകാൻ ഉള്ളത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

8172 കോടിരൂപ ചിലവഴിച്ച് നിർമിച്ച ദേശീയപാത പൂർണമായി തുറക്കുന്നതോടെ ഇരു നഗരങ്ങൾക്കിടയിലെ യാത്രാദൂരം 1 മണിക്കൂർ 10 മിനിറ്റായി ചുരുങ്ങും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts