ബെംഗളൂരു : കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന കെഎംഎഫ് ജനറൽബോഡി യോഗത്തിലാണ് തീരുമാനം. കെഎംഎഫ് നിർദേശം സർക്കാർ അംഗീകരിച്ചാൽ, നിലവിൽ 37 രൂപ വിലയുള്ള ഒരു ലിറ്റർ നന്ദിനി ടോൺഡ് മിൽക്ക് 40 രൂപയാക്കും. കർഷകർക്ക് 2.5 രൂപ അധികമായി ലഭിക്കുമെന്നും നിർദ്ദേശം അംഗീകരിച്ചാൽ വിൽക്കുന്ന ഒരു ലിറ്റർ പാലിൽ നിന്ന് 50 പൈസ യൂണിയനുകൾ നിലനിർത്തുമെന്നും കെഎംഎഫ് അറിയിച്ചു.
Read More