ബെംഗളൂരു : നാഗർഹോളെ കടുവസങ്കേതത്തിൽ സന്ദർശകർക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ആരംഭിച്ചു. തിരക്ക് കാരണം സങ്കേതത്തിലെത്തുന്നവർ ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്നതായുള്ള പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനത്തിന് തുടക്കമിട്ടത്. കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം തുടരുമെന്ന് കടുവ സങ്കേതം ഡയറക്ടർ മഹേഷ് കുമാർ പറഞ്ഞു. വെബ്സൈറ്റ്: www.nagarholetigerreserve.com
Read More