ബെംഗളൂരു: നൂറുകണക്കിന് മത്സ്യങ്ങളാണ് ബെംഗളൂരുവിലെ മുത്തനല്ലോർ തടാകത്തിൽ ചത്ത് പൊന്തിക്കിടക്കുന്നത്. തടാകത്തിന് ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകി എത്തുന്നതാണ് മത്സ്യങ്ങൾ ചത്ത് പൊന്തുന്നതിന് കാരണം. കഴിഞ്ഞ ഒരാഴ്ച മുതൽ തടാകത്തിൽ നിന്ന് പുറപ്പെടുന്ന ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം സഹിച്ചാണ് തങ്ങൾ ജീവിക്കുന്നത് എന്ന് മുത്തനല്ലോർ തടാകത്തിന് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ പറഞ്ഞു. ഓക്സിജന്റെ (ഡിഒ) അളവ് പെട്ടന്ന് കുറഞ്ഞു പോയതിനാലും ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയെത്തിയതിനാലുമാണ് ജലാശയത്തിലെ മത്സ്യങ്ങൾ കൊല്ലപ്പെട്ടതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ(കെ എസ് പി സി ബി)…
Read More